ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് രൂപീകരണം നവംബര്‍ 1954 ല്‍ ആയിരുന്നു. അന്നത്തെ പ്രസിഡന്റ് കല്ലൂര്‍ വിശ്വനാഥ അടപ്പയായിരുന്നു. 1954 ന് മുമ്പ് കൊട്ലമൊഗറു, പാത്തൂറു, വോര്‍ക്കാടി, പാവൂര്‍ എന്നീ നാല് ഗ്രാമങ്ങള്‍ ഉള്‍ക്കൊണ്ട ഈ ഗ്രാമപഞ്ചായത്ത് കര്‍ണ്ണാടകത്തിലെ ദക്ഷിണ കാനറ ജില്ലയിലായിരുന്നു. 1962 മുതല്‍ ഇതൊരു മേജര്‍ പഞ്ചായത്തായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. പിന്നീട് ജന്മികളുടെ അധീനതയിലായി. സാംസ്കാരികമായും കലാപരമായും ഔന്നത്യം പുലര്‍ത്തിയിരുന്ന പ്രദേശമാണ് വോര്‍ക്കാടി. യക്ഷഗാനം, നാടകം മുതലായവ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. നിരവധി ഹിന്ദു ദേവാലയങ്ങളും മുസ്ളീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. ഹിന്ദുക്കളും, മുസ്ളീങ്ങളും, ക്രിസ്ത്യാനികളും പരസ്പരം സൌഹാര്‍ദ്ദത്തോടെ കഴിയുന്ന ഒരു പഞ്ചായത്താണ് വോര്‍ക്കാടി. ഇവിടുത്തെ ജനങ്ങള്‍ തുളു, കന്നഡ, മലയാളം, കൊങ്ങിണി എന്നീ ഭാഷകള്‍...
കൂടുതൽ വായിക്കുക