ഭുമിശാസ്ത്രവും ഭൂപടം

ഭൂമിശാസ്ത്രം: വോർക്കാടി ഗ്രാമപഞ്ചായത്ത്

വോർക്കാടി ഗ്രാമപഞ്ചായത്ത് ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു:

  • 1. കുന്നു സമതല പ്രദേശം
  • 2. ചരിവ് പ്രദേശം
  • 3. കുന്നിൻ പ്രദേശം
  • 4. സമതല പ്രദേശം
  • 5. വയൽ പ്രദേശം
1. കുന്നു സമതല പ്രദേശം
“പദവ്” എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങളിൽ മരച്ചീനി, തെങ്ങ് തുടങ്ങിയ കൃഷികളാണ് പ്രധാനമായും നടത്തുന്നത്. ഭൂഗർഭജല ലഭ്യത കുറവാണ്. ചെങ്കൽ ഖനനവും വ്യാപകമാണ്. മഴവെള്ള സംഭരണം വഴി ജലക്ഷാമം പരിഹരിക്കാനുള്ള സാധ്യതയുണ്ട്.
2. ചരിവ് പ്രദേശം
കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ ഈ മേഖലയിൽ കശുമാവ്, തെങ്ങ്, റബ്ബർ തുടങ്ങിയ കൃഷികൾ നടക്കുന്നു. മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണത്തിനുമായി വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, മഴവെള്ള സംഭരണം എന്നിവ ആവശ്യമാണ്.
3. കുന്നിൻ പ്രദേശം
മഴവെള്ളത്തെ ആശ്രയിച്ചുള്ള കൃഷിക്ക് അനുയോജ്യമായ പ്രദേശമാണിത്. നെല്ല്, ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഹ്രസ്വകാല വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.
4. സമതല പ്രദേശം
ഫലഭൂയിഷ്ഠമായ കൃഷിഭൂമിയായ ഇവിടെ നെല്ല്, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. കർഷകരുടെ പ്രധാന വാസസ്ഥലങ്ങളും ഈ മേഖലയിലാണ്.
5. വയൽ പ്രദേശം
മുൻകാലങ്ങളിൽ മൂന്ന് വിളവെടുപ്പ് നടത്തിയിരുന്ന നെൽക്കൃഷി പ്രദേശങ്ങളാണ് ഇവ. ഇപ്പോൾ നെൽക്കൃഷി കുറഞ്ഞ് കശുവണ്ടി, തെങ്ങ് പോലുള്ള വാണിജ്യവിളകൾ വ്യാപകമായി കൃഷി ചെയ്യുന്നു.

ഭുപടം
  • Notification