കാഴ്ച്പ്പാടും ദൌത്യവും

കാഴ്ചപ്പാട് 

“സമഗ്ര വികസനം, സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, അടിസ്ഥാന സൗകര്യങ്ങൾ, സ്ത്രീ-യുവജന ശാക്തീകരണം എന്നിവയിൽ മുന്നേറ്റം കൈവരിച്ച മാതൃകാപരമായ ഗ്രാമ പഞ്ചായത്തായി വോർക്കാടിയെ ഉയർത്തുക.”

ദൗത്യം 

ജനകീയ പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുക. 

  • വോർക്കാടി ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശുചിത്വം, റോഡ്, വൈദ്യുതി, ഭവനം എന്നിവ ഉറപ്പാക്കുക.

  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകുക.

  • കാർഷികം, ക്ഷീരവികസനം, ചെറുകിട സംരംഭങ്ങൾ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിച്ച് നാട്ടിലെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക.

  • വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പോഷണം, മാലിന്യസംസ്‌കരണം എന്നിവയിൽ ജനകീയ ഇടപെടലുകൾ ഉറപ്പാക്കുക.

  • പ്രകൃതിവിഭവ സംരക്ഷണം, ജലസംരക്ഷണം, ജൈവവൈവിധ്യ പരിപാലനം എന്നിവയ്ക്ക് മുൻഗണന നൽകുക.

  • ഇ-ഗവേണൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങൾ ജനങ്ങളിലെത്തിക്കുക.

  • ഗ്രാമസഭകൾ, അയൽക്കൂട്ടങ്ങൾ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ജനകീയ ഭരണസംവിധാനം ശക്തിപ്പെടുത്തുക.