ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത്  രൂപീകരണം നവംബര്‍ 1954 ല്‍ ആയിരുന്നു. അന്നത്തെ പ്രസിഡന്റ് കല്ലൂര്‍ വിശ്വനാഥ അടപ്പയായിരുന്നു. 1954 ന് മുമ്പ് കൊട്ലമൊഗറുപാത്തൂറുവോര്‍ക്കാടിപാവൂര്‍ എന്നീ നാല് ഗ്രാമങ്ങള്‍ ഉള്‍ക്കൊണ്ട ഈ ഗ്രാമപഞ്ചായത്ത് കര്‍ണ്ണാടകത്തിലെ ദക്ഷിണ കാനറ ജില്ലയിലായിരുന്നു. 1962 മുതല്‍ ഇതൊരു മേജര്‍ പഞ്ചായത്തായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് രാജാക്കന്‍മാരുടെ  അധീനതയിലായിരുന്നു.  പിന്നീട് ജന്മികളുടെ അധീനതയിലായി. സാംസ്കാരികമായും  കലാപരമായും ഔന്നത്യം പുലര്‍ത്തിയിരുന്ന പ്രദേശമാണ് വോര്‍ക്കാടി. യക്ഷഗാനംനാടകം മുതലായവ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. നിരവധി ഹിന്ദു ദേവാലയങ്ങളും മുസ്ളീം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും ഇവിടെയുണ്ട്. ഹിന്ദുക്കളുംമുസ്ളീങ്ങളുംക്രിസ്ത്യാനികളും പരസ്പരം സൌഹാര്‍ദ്ദത്തോടെ കഴിയുന്ന ഒരു പഞ്ചായത്താണ് വോര്‍ക്കാടി. ഇവിടുത്തെ ജനങ്ങള്‍ തുളുകന്നഡമലയാളംകൊങ്ങിണി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരാണ്. നാടന്‍കലകളായ കറുംഗാള്‍, മാദിറആട്ടികളഞ്ചകമ്പള എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ പശ്ചിമതീരത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് അതിപുരാതനകാലത്തു തന്നെ പ്രസിദ്ധമായ പ്രദേശമാണ്. 1957 ല്‍ കാസര്‍ഗോഡ് താലൂക്ക് വിഭജിച്ച് ഹോസ്ദുര്‍ഗ് താലൂക്ക് രൂപം കൊണ്ടു. പഴയ കണ്ണൂര്‍ ജില്ലയിലെ കാസര്‍ഗോഡ്ഹോസ്ദുര്‍ഗ് താലൂക്കുകളാണ് കാസര്‍ഗോഡ് ജില്ലയായി മാറിയത്. കേരളത്തിന്റെ  പതിനാലാമതു ജില്ലയായി 1984 ല്‍ ആണ്  കാസര്‍ഗോഡ് നിലവില്‍ വന്നത്. 77 കി.മീ കടല്‍തീരമുള്ള കാസര്‍ഗോഡ് ജില്ലയില്‍ 5625 ഹെക്ടര്‍ വനമുള്ളതായി കണക്കാക്കപ്പെടുന്നു. ചന്ദ്രഗിരിമഞ്ചേശ്വരംഉപ്പളഷിറിയകുമ്പള-എടനാട്മൊഗ്രാല്‍-കളത്തൂര്‍, കളനാട്-ചട്ടഞ്ചാല്‍, ബേക്കല്‍- കാവിനടുക്കചിത്താരി-കരുടിയനീലേശ്വരം-കിണാനൂര്‍- കാര്യങ്കോട്പാലായി-ചീമേനി എന്നിവയാണ് ജില്ലയിലെ പ്രധാന  നദികള്‍. ബേക്കല്‍: കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രാചീനമായ കോട്ടയാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡുനിന്ന് 12 കിലോ മീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1763 ല്‍ ഹൈദരാലി ബേക്കല്‍ കോട്ട പിടിച്ചെടുത്തു. 1789 ല്‍ ടിപ്പു സുല്‍ത്താനെ തുരത്തി ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശം പിടിച്ചെടുക്കുകയുണ്ടായി. കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബേക്കല്‍. ബേക്കലില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപാണ് വലിയപറമ്പ്. ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച അനന്തപുരം ക്ഷേത്രം കുമ്പളയില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ ജലക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണെന്ന് വിശ്വസിക്കുന്നു. കാസര്‍ഗോഡു നഗരത്തില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള മനോഹരമായ കടല്‍ത്തീരമാണ് കാപ്പില്‍ ബീച്ച്. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴില്‍ 1914 ല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണാലയം 1970 മുതല്‍ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. ടി ഡി ആദ്യമായി വികസിപ്പിച്ചത് ഇവിടെയാണ്.